പത്തനംതിട്ട : കേരള കോൺഗ്രസ് ജേക്കബ് വിഭാഗമായുള്ള ഐക്യനീക്കത്തിനെതിരെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം ദുരുദ്ദേശപരം എന്ന് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം. കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ ഐക്യത്തിനായി അന്തരിച്ച കെ എം മാണി നടത്തിയ ആഹ്വാനം ഉൾക്കൊണ്ടാണ് 2010 -ൽ ഒന്നര വർഷം കൂടി ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ബാക്കിനിൽക്കെ, അത് വലിച്ചെറിഞ്ഞ് കെഎം. മാണിയോടൊപ്പം പി ജെ ജോസഫ് ഐക്യത്തിനായി കൈകോർത്തത്. ഐക്യത്തിനുവേണ്ടിയുള്ള പിജെ ജോസഫിന്റെ നീക്കങ്ങൾ വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ പ്രൊഫസര്‍ ഡി കെ. ജോൺ, ജോൺ കെ മാത്യു, കുഞ്ഞുകോശി പോൾ , എബ്രഹാം കലമണ്ണിൽ, അഡ്വ. എൻ ബാബു വർഗീസ്, അഡ്വ.വർഗീസ് മാമ്മൻ , സാം എബ്രഹാം , ദീപു ഉമ്മൻ, രാജു കുളംപള്ളി , ജോസഫ് കെ എസ്, കെ വി കുരിയാക്കോസ് , ജോർജ് മാത്യു , ജോർജ് കെ മാത്യു , വൈ രാജൻ , ആനി ജോസഫ്, വി ആർ രാജേഷ്, കുഞ്ഞുമോൻ കെങ്കിരേത്തു , സാം മാത്യു , വർഗീസ് ചളളക്കൽ , ബിനു കുരുവിള , ജെൻസി കടുവന്തറ , സാംകുട്ടി അയ്യങ്കാവിൽ , രഘു വേങ്ങട്ടുർ, വി എസ് ഇടിക്കുള , സണ്ണി കുളത്തിങ്കൽ, സജീ കൂടാരത്തിൽ, ഷിബു പുതുക്കേരി , സൂസൻ ജേക്കബ് , സുനിത ഫിലിപ്പ്, ശ്രീദേവി ആനിക്കാട്, ജോസഫ് പഴയിടം, പ്രസാദ് ടി ടൈറ്റസ്, ജേക്കബ് മാത്യു, സന്തോഷ് വർഗീസ്, തോമസ് വര്ഗീസ് എന്നിവർ പ്രസംഗിച്ചു .