ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണ നിര്‍ണയവും സ്മാര്‍ട്ട്‌ ഫോണ്‍, മുച്ചക്രവാഹന വിതരണവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും വനിതാ ശിശുവികസന വകുപ്പും കേരള സാമൂഹ്യ സുരക്ഷാമിഷനും ആറന്മുള നിയോജകമണ്ഡലത്തിലെ തെരെഞ്ഞെടുത്ത ഭിന്നശേഷിക്കാര്‍ക്കായി വിപുലമായ സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും വിവിധ ഐ.സി.ഡി.എസുകള്‍ മുഖേന സ്വീകരിച്ചിട്ടുളള 350 അപേക്ഷകര്‍ക്കാണ് ഉപകരണ നിര്‍ണയം നടത്തുന്നത്. മാര്‍ച്ച് ഒന്നിന് രാവിലെ എട്ട് മുതല്‍ കോഴഞ്ചേരി മാര്‍ത്തോമാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിക്കും. ക്യാമ്പില്‍ ഓര്‍ത്തോ, പി.എം.ആര്‍, ഇ.എന്‍.റ്റി, സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍ അപേക്ഷകരെ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന വീല്‍ചെയര്‍ ക്രെച്ചസ്, വാക്കിംഗ് സ്റ്റിക്, ശ്രവണ സഹായികള്‍ തുടങ്ങിയ നൂറോളം ഉപകരണങ്ങളും കൃത്രിമ കൈകാലുകളും ഒരു മാസത്തിനകം നിര്‍മ്മിച്ച് വിതരണം ചെയ്യും.

വികലാംഗക്ഷേമ കോര്‍പറേഷന്‍ സംസ്ഥാനത്ത് 1000 കാഴ്ച പരിമിതര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യും. ക്യാമ്പില്‍ മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ എന്നിവയുടെ വിതരണവും നടത്തും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ജനപ്രതിനിധികളും മറ്റ് പ്രമുഖരും പങ്കെടുക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ എട്ടിന് മുമ്പായി കോഴഞ്ചരി മാര്‍ത്തോമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ – 0468 2329053.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...