പത്തനംതിട്ട : കോവിഡ് മഹാമാരിമൂലം സകല മേഖലകളും സമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കുമ്പോള്‍ എ.ടി.എം വഴി പണം പിന്‍വലിക്കുന്നതിനുള്‍പ്പെടെ ചാര്‍ജ് ഇടാക്കി പാവപ്പെട്ടവരേയും സാധാരണക്കാരേയും കൊള്ളയടിക്കുന്ന എസ്.ബി.ഐയുടെ പുതിയ തീരുമാനം അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
വിക്ടര്‍ ടി.തോമസ് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല കര്‍ഷക യൂണിയന്റെ അഭിമുഖ്യത്തില്‍ പത്തനംതിട്ട എസ്.ബി.ഐ ബാങ്ക് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിടക്കാരുടെ വലിയ വായ്പ തുകകള്‍ എഴുതി തള്ളാന്‍ തല്പര്യം കാണിക്കുന്ന ബാങ്കുകള്‍ പാവങ്ങളുടെ വായ്പകള്‍ക്ക് ഒരു ഇളവുകളും നല്‍കുന്നില്ല.
ജപ്തിയുടെ പേരില്‍ ജനങ്ങളേ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് നടപടി സ്വീകരിക്കണം. കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ എടുത്തവര്‍ അത്മഹത്യയുടെ മുന്നിലാണ്. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് തൊഴില്‍ ലഭിക്കാത്തതും കര്‍ഷകര്‍ക്ക് വിലസ്ഥിരത ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വിക്ടര്‍ പറഞ്ഞു.
അടിയന്തിരമായി കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണം.
വര്‍ഷംതോറും സാധാരണക്കാരുടെ പണം പിടിച്ചുപറിച്ചു കോടാനുകോടി ലാഭം കൊയ്യുന്ന ബാങ്കുകളുടെ ലാഭവിഹിതം സാധാരണക്കാര്‍ക്ക് ഇളവുകളായി നല്‍കാന്‍ നടപടി സ്വീകരിക്കുകയും ഉടമകള്‍ ഇല്ലാതെ കിടക്കുന്ന കോടിക്കണക്കിന് തുകകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രതിസന്ധി ഘട്ടത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക യൂണിയന്‍ പത്തനംതിട്ട ജില്ല പ്രസിഡന്റ് വൈ രാജന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം കെ വി കുര്യക്കോസ്, കര്‍ഷക യൂണിയന്‍ ജില്ല ജനറല്‍ സെക്രട്ടറി അന്റിച്ചന്‍ വെച്ചൂച്ചിറ, കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി റോയി പുത്തന്‍ പറമ്പില്‍, കേരള കോണ്‍ഗ്രസ് പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സന്തോഷ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.