ചികിത്സാ പിഴവുമൂലം മരിച്ച പത്തനംതിട്ട കാനറാ ബാങ്ക് ഉദ്യോഗസ്ഥ വിദ്യയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : പ്രസവത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ വിദ്യയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞ ഇലന്തൂര്‍ പരിയാരം മുണ്ടപ്‌ളാവു് നില്‍ക്കുന്നതില്‍ അവിന്‍ ആനന്ദിന്റെ ഭാര്യ പത്തനംതിട്ട കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ ആര്‍.വിദ്യയുടെ സംസ്‌കാര ചടങ്ങുകള്‍ കണ്ടുനിന്നവരുടെ കരളലിയിക്കുന്നതായിരുന്നു.

താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ എന്താന്നെന്ന് പോലും മനസിലാകാതെയാണെങ്കിലും വിതുമ്പലോടെ രണ്ടര വയസുകാരനായ മകന്‍ അദ്രിക്ക് പിതാവിനോടുചേര്‍ന്നു നിന്ന് അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തിയപ്പോള്‍ കൂടിനിന്നവര്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെ ചികിത്സാ പിഴവാണ് മരണകാരണമെങ്കില്‍ അവര്‍ തല്ലിക്കെടുത്തിയത് രണ്ടു കുഞ്ഞുങ്ങള്‍ക്കു് കിട്ടേണ്ട മാതൃവാത്സല്യം കൂടിയാണ്.

അഗര്‍ത്തല ഒ.എന്‍.ജി.സി.എഞ്ചനീയറായ അവിന്‍ ആനന്ദിന്റെ ഭാര്യ ആര്‍.വിദ്യയെ കഴിഞ്ഞ 29 നാണ് പ്രസവത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 ന് സിസേറിയനിലൂടെ ഒരു പെണ്‍കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് വിദ്യ ഹൃദയാഘാതത്താല്‍ മരണപ്പെട്ടെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. നവജാത ശിശു ആശുപത്രിയില്‍ സംരക്ഷണയില്‍ കഴിയുകയാണ്. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...