കോന്നി : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ ബജറ്റുകൾ അവതരിപ്പിച്ച് അധിക നികുതി ഏർപ്പെടുത്തി കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ് പറഞ്ഞു. ജനങ്ങൾ മുഴുവൻ സാമ്പത്തികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ ബജറ്റിലൂടെ ആശ്വാസം നൽകുന്നതിന് പകരം ജീവീതം തകർക്കുന്ന രീതിയിൽ പെട്രോൾ – ഡീസലിന് അധിക സെസ് ഏർപ്പെടുത്തിയും, വൈദ്യുതി ചാർജ്, വെള്ളക്കരം, കെട്ടിട നികുതി തുടങ്ങിയവ വർദ്ധിപ്പിച്ച് നാണ്യവിളകളുടെ വില തകർച്ചയിലും സർക്കാരിൻ്റെ ധൂർത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജനങ്ങളുടെ മേൽ ‘അധിക നികുതി ചാർജ്ജ് വർദ്ധനവും ഉണ്ടാക്കിയിരിക്കുന്നതെന്നും, കേരള സർക്കാർ സംയോജിത ചരക്ക് സേവന നികുതിയിനത്തിൽ 5000 കോടി രൂപ വർഷംതോറും നഷ്ടപ്പെടുത്തി പെട്രോൾ – ഡീസൽ സെസിലൂടെ 750 കോടി രൂപ ബജറ്റിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്ക് എതിരെ കോന്നി മിനി സിവിൽ സ്റ്റേഷൻ്റെ മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് കൊന്നപ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി ജില്ല പ്രസിഡൻ്റ് തോമസ്കുട്ടി കുമ്മണ്ണൂർ, സംസ്ഥാന കമ്മറ്റി അംഗം ഉമ്മൻ മാത്യൂ വടക്കേടം, ഏബ്രഹാം ചെങ്ങറ, കെ. പി. തോമസ്, സജി കളയ്ക്കാട്, ജെയിംസ് തോട്ടത്തിൽ, ജോൺ വട്ടപ്പാറ, രാജു പുതുവേലിൽ, കെ. സി നായർ, ലാലു സീതത്തോട്, രാജു പുലിയൂർ, ബിനോയി തണ്ണിത്തോട്, മുഹമ്മദ് മുസ്തഫ കലഞ്ഞൂർ, ജോയി ആദിനാട്ടിൽ, ജോസ് കണ്ണംങ്കര എന്നീവർ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.