മഹാരാഷ്ട്ര കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം ; നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാത് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്ര കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാത് പദവി രാജിവെച്ചതായി റിപ്പോർട്ട്. തോറാത് രാജിക്കത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പി.സി.സി അധ്യക്ഷൻ നാനാ പടോലെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോറാതിന്‍റെ രാജി. തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാനാ പടോലെ തന്നെ അപമാനിച്ചുവെന്നും അദ്ദേഹവുമായി ഇനിയും ഒരുമിച്ച് പ്രവർത്തിക്കാനാവില്ലെന്നും തോറാത് രാജിക്കത്തിൽ പറഞ്ഞു.

എം.എൽ.സി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് തോറാതിന്‍റെ രാജിയിൽ കലാശിച്ചത്. തോറാതിന്‍റെ ബന്ധുവായ സുധീർ താംബെയുടെ മകൻ സത്യജിത് താംബെ നാസിക് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പാർട്ടി സസ്‌പെന്‍റ് ചെയ്തു. തംബെയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പാർട്ടിയിലെ ചിലർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് തോറാതിന്‍റെ ആരോപണം. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചിലർ തങ്ങളെ ബി.ജെ.പിയുമായി ബന്ധപ്പെടുത്തി പ്രചാരണം നടത്തുകയാണ്. തങ്ങൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകുമെന്ന അഭ്യൂഹവും പരന്നിരുന്നു. കോൺഗ്രസിന്‍റെആശയം തന്‍റെ ആശയമാണെന്നും അതിൽ ഒരിക്കലും മാറ്റം വരുത്തില്ലെന്നും തോറാത് പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...