പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സിവിൽ വസ്ത്രത്തിൽ എത്തി വിദ്യാർഥികളെ മർദിച്ചത്. ഓണപരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ഒരു ചെറിയ സംഘർഷം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും വിദ്യാർഥികൾ അവിടെ നിന്നും പിരിഞ്ഞു പോകുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നത്. ഈ സംഘർഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളായ വിദ്യാർഥികളെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ കുട്ടികളുടെ ശരീരത്തിൽ ലാത്തി കൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം മർദ്ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























