സ്ത്രീകൾക്ക് യെസ് എസ്സെൻസ് ക്രെഡിറ്റ് കാർഡുമായി യെസ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യെസ് എസ്സെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി യെസ് ബാങ്ക്. പർച്ചേസുകൾക്കുള്ള മികച്ച റിവാർഡുകൾക്കൊപ്പം തന്നെ ആരോഗ്യ പരിശോധനാ സൗകര്യങ്ങളും മറ്റ് ലൈഫ്‌സ്റ്റൈൽ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്നതാണ് ഈ പുതിയ ക്രെഡിറ്റ് കാർഡ്. യുവ പ്രൊഫഷണലുകൾ, ശമ്പള വരുമാനക്കാർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് യെസ് എസ്സെൻസ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്.
പ്രമുഖ ഫാഷൻ, ബ്യൂട്ടി, ട്രാവൽ, ഫിറ്റ്നസ് ബ്രാൻഡുകളിൽ നിന്നുള്ള വെൽകം വൗച്ചറുകളാണ് കാർഡിന്‍റെ പ്രധാന ആകർഷണം. ഡൈനിംഗ്, പലചരക്ക് സാധനങ്ങൾ, ഷോപ്പിംഗ്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, യാത്രകൾ എന്നിവയ്‌ക്കായുള്ള ദൈനംദിന ചെലവുകൾക്ക് കാർഡ് വഴി മികച്ച റിവാർഡുകളും ലഭിക്കും. കാൻസർ മാർക്കർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള വാർഷിക ആരോഗ്യ പരിശോധന, പ്രത്യേക ജന്മദിന വൗച്ചർ, ഒന്നിനൊന്ന് സൗജന്യ സിനിമാ ടിക്കറ്റുകൾ, ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ നിന്ന് കോഫി എന്നിവയും മറ്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ നിശ്ചിത തുകയ്ക്കുള്ള പർച്ചേസുകൾക്ക് 10,000വരെ യെസ് റിവാർഡ്‌സും നേടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....