പദ്ധതി നിര്‍വഹണത്തിന് സമയപരിധി നീട്ടണം : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: സര്‍ക്കാരിന്റെ വീഴ്ച കാരണം പദ്ധതി വിഹിതം നല്‍കുന്നതിലുണ്ടായ മുടക്കം കണക്കിലെടുത്ത് പദ്ധതി നിര്‍വഹണത്തിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി ഏപ്രില്‍ 30 വരെ ആക്കണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. തുക നല്‍കാത്തത് കാരണം വികസന രംഗത്ത് വന്‍സ്തഭനാവസ്ഥയും പാവപ്പെട്ടവരുടെ ആനുകൂല്യ നിഷേധവുമുണ്ടായിരിക്കയാണ്. 3 ഗഡുക്കളായി നല്‍കുന്ന പദ്ധതി വിഹിതത്തില്‍ ഇത് ആദ്യമായി മൂന്നാം ഗഡു വീണ്ടും 3 ആയി വിഭജിച്ചുകാലതാമസം വരുത്തി. മാര്‍ച്ച് 18നും 28നും നല്‍കിയ ഗഡുക്കളുടെയും ഇനിയും നല്‍കാത്ത ഗെഡുവിന്റെയും പദ്ധതി നിര്‍വഹണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കണമെന്ന് പറയുന്നത് വിചിത്രമായ ഭ്രാന്തന്‍ സമീപനമാണ്. ഈ കുടിശ്ശികത്തുക സ്പില്ലോവറായി അടുത്ത വര്‍ഷത്തേക്ക് മാറുമ്പോള്‍ വരുംവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ ആ തുകയുടെ കുറവ് ഉണ്ടാകുമെന്നും ഇത് ഇരട്ട പ്രഹരമാവുമെന്നും എന്നാല്‍ ഈ തുക കുറവു വരുന്നതിലെ ലാഭ കണ്ണാണ് സമയപരിധി നീട്ടാതെ സര്‍ക്കാര്‍ ദുര്‍വാശി പിടിക്കുന്നതിന് കാരണമെന്നും പുതുശ്ശേരി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം മുടക്കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റെജി പണിക്ക മുറി അധ്യക്ഷത വഹിച്ചു. സത്യാഗ്രഹം അനുഷ്ഠിച്ച പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു മേരി തോമസ്, സാം പട്ടേരില്‍, ഗീതാ കുര്യാക്കോസ്, സജി ഡേവിഡ്, എസ്. വിദ്യാമോള്‍ എന്നിവരും കുഞ്ഞുകോശി പോള്‍, കെ.ജി. സാബു, മധു ചെമ്പുകുഴി, ബിജു ടി. ജോര്‍ജ്, അനില്‍ കയ്യാലത്ത് എന്നിവരും പ്രസംഗിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...