പത്തനംതിട്ട: കെഎം മാണിയുടെ ഒന്നാം അനുസ്മരണദിനം കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു, ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് നിലവിളക്ക് കൊളുത്തി കെ.എം മാണി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാരുണ്യ പദ്ധതി താൽക്കാലികമായി നീട്ടിയ നടപടി സ്വാഗതം ചെയ്യുന്നതായും അത് സ്ഥിരമായി രോഗികൾക്ക് ലഭിക്കത്തക്ക രീതിയിൽ കൊറോണ രോഗം കൂടി ഉൾപ്പെടുത്തി കെ എം മാണി സ്മാരക കാരുണ്യ പദ്ധതി എന്ന് നാമകരണം ചെയ്യണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു
കോവിഡ് -19 പശ്ചാത്തലത്തിൽ ലോക് ഡൗണിന്റെ പരിമിതികളിൽ നിന്നുകൊണ്ട് ജില്ലയിലെ പാർട്ടി നേതാക്കളായ നാലുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഓഫീസ് ചാർജ്ജുള്ള ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബാബു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോൻ കെങ്കിരേത്ത്, ലിജോ തങ്കച്ചൻ എന്നിവരും സന്നിഹരായിരുന്നു. ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പോഷക സംഘടനകളുടെ നേതാക്കൾ ലോക് ഡൗണിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അനുസ്മരണദിനം ആചരിച്ചതായി ഓഫീസ് ജനറൽ സെക്രട്ടറി അഡ്വ. എം ബാബു വർഗീസ് പറഞ്ഞു