Thursday, May 15, 2025 1:19 pm

ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അയക്കാന്‍ തീരുമാനിച്ചിട്ടില്ല ; ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കത്തെഴുതി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി. ഹുസൈന്‍ അങ്ങനെ വാഗ്ദാനം നല്‍കി ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വസ്തുതകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചത്.

യു.എ.ഇ യിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവണ്‍മെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ലെന്നും അദ്ദേഹം അറിയിച്ചു. ലോകം കോവിഡ് – 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇതില്‍ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാവരും ഒന്നിച്ച്‌ നില്‍ക്കുമ്പോള്‍ത്തന്നെ ആവശ്യമായ പ്രോട്ടോകോള്‍ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യു. എ. ഇ യിലെ മലയാളി സാന്നിധ്യവും മുഖ്യമന്ത്രി ഹുമൈദ് അല്‍ ഖുദമിക്ക് അയച്ച കത്തില്‍ എടുത്തുപറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യു.എ.ഇ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തില്‍ ബന്ധപ്പെടല്‍ വേണമെങ്കില്‍ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. യുഎഇയുമായുള്ള സഹകരണം കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശക്തമായ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷിനാ​ശം

0
പേ​രാ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷി നാ​ശം. മേ​ഖ​ല​യി​ലെ...

കടുവ ആക്രമണം ; തെരച്ചിലിനായി മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെട്ട സംഘം പുറപ്പെട്ടു

0
മലപ്പുറം: മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രദേശത്ത്...

കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

0
പത്തനംതിട്ട : വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചതില്‍ കോന്നി എംഎല്‍എ കെയു ജനീഷ്...

ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയില്‍ അഭിപ്രായം തേടി രാഷ്ട്രപതി

0
ഡൽഹി: ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയില്‍ രാഷ്ട്രപതി ദ്രൗപതി...