പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ പര്യായമായ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട എന്നതാണ് പൊതു സമൂഹത്തിന്റെ നിലപാടെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി ആഹ്വാനം അനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങി ജീവൻ വെടിഞ്ഞ വീട്ടമ്മയുടെ മരണത്തിന് ഉത്തരവാദി വസ്തുതാ വിരുദ്ധമായ പ്രഖ്യാപനം നടത്തി രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യ വകുപ്പ് മന്ത്രിയാണെന്ന് കെ.പി.സി.സി ജനൽ സെക്രട്ടറി പറഞ്ഞു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആരോഗ്യവകുപ്പ് മന്ത്രി കേരളത്തിൽ ഇന്നോളം വകുപ്പ് ഭരിച്ച മന്ത്രിമാരിൽ ഏറ്റവും മോശമായ മന്ത്രിയാണെന്നും മന്ത്രി കേരളത്തിന് പൊതുവേയും പത്തനംതിട്ട ജില്ലക്ക് പ്രത്യേകിച്ചും അപമാനമാണെന്നും പഴകുളം മധു പറഞ്ഞു.
ഡി സി സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കെ പി സിസി അംഗം പി മോഹൻരാജ്, ഡിസിസി ഭാരാവാഹികളായ
എ സുരേഷ് കുമാർ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം,
ഏഴംകുളം അജു കെ ജാസിം കുട്ടി, സജി കൊട്ടക്കാട് ജോൺസൺ വിളവിനാൽ,
എം സി ഷെരീഫ്, സിന്ധു അനിൽ, വിനീത അനിൽ, റോജി പോൾ ദാനിയേൽ, ബ്ലോക്ക് പ്രസിഡൻ്റുമാരായ ജെറി മാത്യു സാം, ആർ ദേവകുമാർ, മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ, ജോമോൻ പുതു പറമ്പിൽ, വിൽസൺ തുണ്ടിയത്ത്, എം ആർ രമേശ്, ദിലീപ് പൊതിപ്പാട്, കെ പി മുകുന്ദൻ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, നേതാക്കളായ ശ്യാം എസ് കോന്നി, രജനി പ്രദീപ്, റോയ്സ് മല്ലശ്ശേരി, സിബി ജേക്കബ്, കെ ജി റെജി, എസ് അഫ്സൽ, അബ്ദുൾ കലാം ആസാദ്, ആൻസർ മുഹമ്മദ്, അഖിൽ അഴൂർ, പി കെ ഇക്ബാൽ, അജിത് മണ്ണിൽ,
എ ഫറൂഖ്, സജി അലക്സാണ്ടർ, നെജോ മെഴുവേലി, ഷിബു കാഞ്ഞിക്കൽ, സജു ജോർജ്ജ്, അബ്ദുൾ ഷുക്കൂർ, അഷ്റഫ് അപ്പാകുട്ടി എന്നിവർ പ്രസംഗിച്ചു.
പ്രധിഷേധക്കാരെ തടയുവാൻ മന്ത്രിയുടെ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ പ്രവർത്തകർ മറിച്ചിടുകയും പോലീസുമായി സംഘർഷമുണ്ടാകുകയും ബാരിക്കേട് മറിച്ചിട്ട് ഓഫീസിലേക്ക് ചാടിക്കടക്കുവാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകാരയ വിജയ് ഇന്ദുചൂഡൻ, നഹാസ് പത്തനംതിട്ട, നിധിൻ മണക്കാട്ടു മണ്ണിൽ, അലൻ ജിയോ മൈക്കിൾ,
ഷിജു അറപ്പുരക്കൽ, ജോമി വർഗ്ഗീസ്, അഖിൽ സന്തോഷ്, ടേറിൻ ജോർജ്ജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ട് നേതാക്കൾ സെൻട്രൽ സ്റ്റേഷൻ ഉപരോധിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി റോഡിൽ കുത്തിയിരുന്ന് പ്രധിഷേധിച്ചു. ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവി പോലീസ് സ്റ്റേഷനിൽ എത്തി നേതാക്കളുമായി സംസാരിച്ച് അറസ്റ്റ് ചെയ്ത നേതാക്കളെ ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ സമരം അവസാനിപ്പിച്ച് നേതക്കളും പ്രവർത്തകരും പിരിഞ്ഞു പോയി.