Thursday, May 8, 2025 9:28 pm

വിജയ് മർച്ചൻ്റ് ട്രോഫിയിൽ മുംബൈക്കെതിരെ കേരളത്തിന് സമനില

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ : വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – മുംബൈ മത്സരം സമനിലയിൽ. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റിന് 109 റൺസെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ മുംബൈ രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് നാല് റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 223 റൺസിന് കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് അവസാനിച്ചതോടെ മുംബൈ 115 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. 69 റൺസെടുത്ത ഇഷാൻ കുനാലാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മുംബൈ വേഗത്തിൽ തന്നെ ഇന്നിങ്സ് മുന്നോട്ടു നീക്കി.

മികച്ച ലീഡുയർത്തി കേരളത്തിനെ വീണ്ടും ബാറ്റിങ്ങിന് ഇറക്കുകയായിരുന്നു മുംബൈയുടെ ലക്ഷ്യം. സ്കോർ അഞ്ച് വിക്കറ്റിന് 184 റൺസെന്ന നിലയിൽ നില്‍ക്കെ മുംബൈ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുംബൈയ്ക്ക് വേണ്ടി ഓപ്പണർ വേദാന്ത് നിർമ്മൽ 54 റൺസെടുത്തു. തോമസ് മാത്യുവും മൊഹമ്മദ് റെയ്ഹാനും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 300 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. അർജുൻ ഹരിയും നെവിനും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 48 റൺസ് നേടിയെങ്കിലും തുടരെ നാല് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അർജുൻ ഹരിയും ക്യാപ്റ്റൻ ഇഷാൻ രാജും ചേർന്ന് കേരളത്തിന് സമനില ഉറപ്പാക്കുകയായിരുന്നു. അർജുൻ ഹരി 63 റൺസുമായും ഇഷാൻ രാജ് മൂന്ന് റൺസുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി തനീഷ് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ കേരളത്തിന്‌ ഒരു പോയിന്‍റും മുബൈക്ക് 3 പോയിന്റുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം ഇന്ത്യൻ സേന തകർത്തു

0
ന്യൂഡൽഹി: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ജമ്മു മേഖലയിൽ പാക്കിസ്ഥാന്റെ ഡ്രോൺ...

ദേശസുരക്ഷ ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് വിലക്കേർപ്പെടുത്തി

0
ന്യൂഡൽഹി: ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ...

എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകൾ

0
റാന്നി : എസ്‌സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ...

വേടൻ എന്ന പേര് പിൻവലിച്ച് മാപ്പ് പറയണമെന്ന് റാപ്പർ ഹിരണിനോട് വേടർ മഹാസഭ

0
കൊല്ലം: ഹിരൺദാസ് മുരളി എന്നയാൾ വേടൻ എന്ന പദം ദുരുപയോഗം ചെയ്യുന്നതായി...