തിരുവനന്തപുരം : കാട്ടായിക്കോണത്ത് സിപിഎം – ബിജെപി സംഘർഷം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. വിദ്യാർഥിയായ അനാമികയെ (18) കത്തികൊണ്ട് വരഞ്ഞതായി പ്രവർത്തകർ ആരോപിച്ചു. കണ്ണൻ, അനാമികയുടെ അമ്മ ജ്യോതി, വിജയകുമാരൻ നായർ, അഞ്ജലി എന്നിവർക്കു പരുക്കേറ്റു.
പ്രകോപനമില്ലാതെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്കൂളിനു സമീപം സംഘർഷമുണ്ടായത്.
ബിജെപിയുടെ ബൂത്തിനു ഇരുവശവും സിപിഎം ബൂത്തുകളായിരുന്നു. ബൂത്തിലിരുന്നവരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതെന്നു ബിജെപി നേതാക്കൾ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് ബിജെപി കൊടി സ്ഥാപിച്ചതിനെച്ചൊല്ലി ദിവസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണു നിഗമനം.