കാട്ടായിക്കോണത്ത് സിപിഎം – ബിജെപി സംഘർഷം ; കത്തികൊണ്ട് വരഞ്ഞു, സ്ത്രീകൾക്കും പരുക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാട്ടായിക്കോണത്ത് സിപിഎം – ബിജെപി സംഘർഷം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. വിദ്യാർഥിയായ അനാമികയെ (18) കത്തികൊണ്ട് വരഞ്ഞതായി പ്രവർത്തകർ ആരോപിച്ചു. കണ്ണൻ, അനാമികയുടെ അമ്മ ജ്യോതി, വിജയകുമാരൻ നായർ, അഞ്ജലി എന്നിവർക്കു പരുക്കേറ്റു.

പ്രകോപനമില്ലാതെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. സംഘർഷം നിയന്ത്രിക്കാൻ കേന്ദ്ര സേനയെ വിന്യസിച്ചു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്കൂളിനു സമീപം സംഘർഷമുണ്ടായത്.

ബിജെപിയുടെ ബൂത്തിനു ഇരുവശവും സിപിഎം ബൂത്തുകളായിരുന്നു. ബൂത്തിലിരുന്നവരെയാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചതെന്നു ബിജെപി നേതാക്കൾ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കാട്ടായിക്കോണത്ത് ബിജെപി കൊടി സ്ഥാപിച്ചതിനെച്ചൊല്ലി ദിവസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണു നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...