Thursday, July 3, 2025 10:52 pm

പത്തനംതിട്ട അഗ്നിരക്ഷാ വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ഹ്രസ്വചിത്രം “കരുതലിന്‍ കരങ്ങള്‍ “ഏപ്രിൽ 14-ന് റിലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ അഗ്നിരക്ഷാ സേനാ ദിനാചാരണത്തോടനുബന്ധിച്ച് പത്തനംതിട്ട അഗ്നിരക്ഷാ വകുപ്പ് കുട്ടികൾക്കായി തയ്യാറാക്കുന്ന ബോധവത്കരണ ഹ്രസ്വചിത്രം “കരുതലിന്‍ കരങ്ങള്‍ ” ഏപ്രിൽ 14-ന് പുറത്തിറക്കും. അഗ്നിരക്ഷാ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ബി. സന്ധ്യ ഐ.പി.എസ്  ചിത്രത്തിന്റെ റിലീസിംഗ് നിർവഹിക്കും.

കേരളത്തിൽ വർഷംതോറും കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തിൽ അധികം ആളുകൾ ജലാശയ അപകടങ്ങളിൽ മരണമടയുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജന ബോധവത്കരണം മുൻനിർത്തിയാണ്  മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഗ്നിരക്ഷാ വകുപ്പ് ഇത്തരത്തിൽ ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കുന്നത്.

“ദി ഫയർ ഓഫ് കമ്മ്യൂണലിസം (തീ)” എന്ന ഹ്രസ്വ ചിത്രത്തിലൂടെ കേരളത്തിനകത്തും പുറത്തും നിരവധി അവർഡുകൾ വാങ്ങി ദേശീയ ശ്രദ്ധ നേടിയ റെജി ഫോട്ടോഷോപ്പ് സംവിധാനവും സുധീഷ് ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ തയ്യാറാക്കിയത് പത്തനംതിട്ട ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ ആണ്. അരുൺ ടി നായർ ആണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സിന്ധു, ജോജി ചാക്കോ, ഷൈജുമോൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വേലൻകടവ്, മുത്തൂറ്റ് ആശുപത്രി തുടങ്ങി പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിൽ വെച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. സി. പി. ആർ എന്ന പ്രഥമ ശുശ്രൂഷയുടെയും 101 എന്ന നമ്പറിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തേണ്ടതുണ്ട് എന്ന സന്ദേശം ഈ ചിത്രത്തിലൂടെ ഡയറക്ടർ ജനറൽ ബി. സന്ധ്യ ഐ.പി.എസ്  നല്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...