പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലമാബാദ്: പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് കപ്പൂർ സ്വദേശി മരണപ്പെട്ടു. കറാച്ചിയിലെ ജയിലിൽ വെച്ചായിരുന്നു മരണം. കപ്പൂർ അബ്‍ദുള്‍ ഹമീദിന്‍റെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. ഇന്ന് പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.

പഞ്ചാബ് അതിർത്തിയിൽ വെച്ച് കൈമാറുന്ന മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് അറിയിച്ചു. ബന്ധുക്കള്‍ക്ക് ഇന്നലെ രാത്രിയാണ് സുള്‍ഫിക്കറിന്‍റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. 2018ലാണ് സുള്‍ഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയത്. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണു സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...