തിരുവനന്തപുരം : ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഈ മാസം ഇതുവരെ 17 തവണയാണ് ഇന്ധന വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസല്‍ 95 രൂപ 74 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 99 രൂപ 3 പൈസയാണ് വില. ഡീസലിന് 94 രൂപ 8 പൈസയും.
പിടിവിട്ട് ഇന്ധന വില – പെട്രോള്‍ വില 101 ലേക്ക്
RECENT NEWS
Advertisment