തിരുവനന്തപുരം: സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വ്യാഴാഴ്ചയും സ്വർണത്തിന് വില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഉയർന്നത്.
തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഒരേ വില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4240 രൂപയും പവന് 33,920 രൂപയും ആയിരുന്നു ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ബുധനാഴ്ച വർധിച്ചിരുന്നു. ഇതോടെ ഗ്രാമിന് 4265 രൂപയ്ക്കും പവന് 34,120 രൂപയ്ക്കുമാണ് ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. അതേ സമയം രാജ്യാന്തര വിപണിയിൽ 1740 ഡോളറിനടുത്ത് ക്രമപ്പെടുന്ന സ്വർണം അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്ന് വിപണി കരുതുന്നതായി വിദഗ്ദർ.