പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം ; ഗുരുതര ആരോപണവുമായി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ വ്യാപക കൃത്രിമത്വം നടന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീൽ ചെയ്‌ത പെട്ടികളിൽ അല്ല പോസ്റ്റൽ വോട്ടുകൾ സ്വീകരിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം സ്ഥാനാർത്ഥികളെ അറിയിക്കുന്നില്ല. ബാക്കിയായ പോസ്റ്റൽ ബാലറ്റുകൾ എവിടെയാണെന്ന് അറിയാനുളള അവകാശം രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാകണം. സംസ്ഥാനത്താകെ എത്ര പോസ്റ്റൽ ബാലറ്റുകൾ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകൾ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്നും സുരേന്ദ്രൻ പറഞ്ഞു. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും
കെ സുരേന്ദ്രൻ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...