തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ചൊവ്വാഴ്ച ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയും ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച മുതൽ ഇതെ വിലയിലാണ് വ്യാപാരം നടന്നത്.
സ്വർണം കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 36,080 രൂപ പവന് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. പവന് ഏറ്റവും കുറഞ്ഞ വില ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് റിസേർവിന്റെ ഈയാഴ്ച നടക്കുന്ന പോളിസി മീറ്റിംഗ് സ്വർണത്തിനും പ്രധാനമാണെന്ന് വിദഗ്ദർ പറഞ്ഞു.