പത്തനംതിട്ട : ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുറ്റ അടിത്തറപാകി സംസ്ഥാന സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടന്നു. കൃഷി, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം, ക്ഷീരവികസനം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ മുന്നേറ്റം സൃഷ്ടിക്കാന്‍ നാലുവര്‍ഷ കാലയളവിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളായ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, ആര്‍ദ്രം എന്നിവയിലൂടെ വലിയ വികസന മുന്നേറ്റത്തിനാണ് തുടക്കമിട്ടത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഇനി ഞാനൊഴുകട്ടെ കാമ്പയിന്റെ ഭാഗമായി 165 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നീര്‍ച്ചാലുകള്‍ പുനരുജ്ജീവനം നടത്തി. വരട്ടാര്‍ പുനരുജ്ജീവനം ചരിത്രത്തില്‍ ഇടംപിടിച്ചു. മൃതാവസ്ഥയിലായിരുന്ന നദിയെ സംസ്ഥാന സര്‍ക്കാരിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ജനകീയ മുന്നേറ്റത്തിലൂടെയാണ് വീണ്ടെടുത്തത്. സംസ്ഥാനത്ത് നദികളുടെയും നീര്‍ത്തടങ്ങളുടെയും വീണ്ടെടുപ്പിന് വഴിമരുന്നിട്ടത് വരട്ടാറിന്റെ പുനരുജ്ജീവനമാണ്. ജില്ലയില്‍ തരിശുനില കൃഷി വ്യാപകമാക്കി. നെല്‍കൃഷി വ്യാപകമാക്കിയതിന്റെ ഭാഗമായി ആറന്മുള, കൊടുമണ്‍, ഇരവിപേരൂര്‍ ബ്രാന്‍ഡുകളില്‍ തനത് അരികള്‍ വിപണിയില്‍ ഇറക്കി. ജനങ്ങള്‍ ഇത്തരം കാര്‍ഷികോത്പന്നങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ഹരിതസമൃദ്ധി വാര്‍ഡ് എന്ന ലക്ഷ്യം നേടുന്നതിനായി ഒരു പഞ്ചായത്തിലെ കുറഞ്ഞത് ഒരു വാര്‍ഡിലെ എങ്കിലും എല്ലാ വീട്ടിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി വിത്തുകളും തൈകളും കൃഷിഭവന്‍ മുഖേന ലഭ്യമാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കി. കുന്നന്താനം, കൊടുമണ്‍, തണ്ണിത്തോട് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഹരിത വാര്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചു. ജില്ലയില്‍ 55 പച്ചത്തുരുത്തുകള്‍ നിര്‍മിച്ചു. ജില്ലയിലെ കൊടുമണ്ണാണ് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്ത്. ലോക്ക്ഡൗണ്‍ കാലത്ത് തുരത്താം കോവിഡിനെ, വിതയ്ക്കാം ഈ മണ്ണില്‍ കാമ്പയിന് ഹരിതകേരളം മിഷന്‍ തുടക്കമിട്ടു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി തുരത്താം കോവിഡിനെ, വിതയ്ക്കാം ഈ മണ്ണില്‍, മഴക്കുഴി നിര്‍മാണം, മൈ ഹോം ക്ലീന്‍ ഹോം, ഒരു കോടി ഫലവൃക്ഷതൈകളുടെ കാമ്പയിന്‍ എന്നിവയ്ക്കും തുടക്കമിട്ടു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ ഓരോ സ്‌കൂള്‍ അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്ന പദ്ധതിക്ക് തുടക്കമിട്ടു. എല്ലാ സ്‌കൂളുകളും സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. എട്ട് സ്‌കൂളുകളില്‍ മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഹൈടെക് വല്‍ക്കരണം നടത്തി. ഈവിഭാഗത്തില്‍ 418 ക്ലാസ് മുറികള്‍ ഹൈടെക്കാക്കായി. എയ്ഡഡ് ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി മേഖലയിലുള്ള 178 വിദ്യാലയങ്ങളില്‍ ഹൈടെക് വല്‍ക്കരണം നടത്തി. ഈവിഭാഗത്തില്‍ 1694 ക്ലാസ് മുറികള്‍ ഹൈടെക്കാക്കായി. പ്രൈമറി ഹൈടെക് വല്‍ക്കരണത്തിന്റെ ഭാഗമായി 406 വിദ്യാലയങ്ങളില്‍ ഹൈടെക് ലാബ് അനുവദിച്ചു.
എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലൈഫ് മിഷനിലൂടെ 4,452 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഒന്നാംഘട്ടത്തില്‍ 1169 പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണവും, രണ്ടാം ഘട്ടമായി ഭൂമിയുള്ളവരുടെ വീട് നിര്‍മാണത്തിന്റെ ഭാഗമായി 1715 വീടുകളും, ബ്ലോക്ക് പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 682 വീടുകളും, നഗരസഭ പിഎംഎവൈ പദ്ധതി (അര്‍ബന്‍) പ്രകാരം 886 വീടുകളും പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടമായി ഭൂരഹിത ഭവനരഹിത പുനരധിവാസത്തിന്റെ ഭാഗമായി പന്തളം നഗരസഭ പ്രദേശത്ത് പൈലറ്റ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സൈറ്റ് കൈമാറി. കടമ്പനാട്, ഏഴംകുളം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ഏനാദിമംഗലം ഫ്‌ളാറ്റ് സമുച്ചയം സഹകരണവകുപ്പ് കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തു.
കോവിഡ് 19ന് എതിരേ ജില്ല കൈവരിച്ച മികവിനു പ്രധാന കാരണം ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് കൈവരിച്ച മുന്നേറ്റമാണ്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനും ഒഴിവുകള്‍ കൃത്യമായി നികത്തുന്നതിനും കഴിഞ്ഞു. മികച്ച ചികിത്സാ സംവിധാനങ്ങള്‍, മരുന്നുകള്‍, ലാബുകള്‍ എന്നിവയും സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സാധ്യമായി. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2017-18ല്‍ ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചു. രണ്ടാം ഘട്ടമായി 18-19 കാലയളവില്‍ 26 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുവാദം ലഭിച്ചതില്‍ 19 എണ്ണത്തിന് ഭരണാനുമതി ലഭിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 18-19 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ മൂന്നാമത്തെ കാത്ത്‌ലാബ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ക്ഷീരവികസന രംഗത്ത് വലിയ മുന്നേറ്റമാണ് കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ ജില്ലയില്‍ നടന്നത്. 2016-17 കാലയളവില്‍ ഗ്രാമീണ വിജ്ഞാന വ്യാപന പ്രവര്‍ത്തനം, തീറ്റപ്പുല്‍കൃഷി വികസനം, കാലിത്തീറ്റ സബ്‌സിഡി, ഗുണനിയന്ത്രണ ലാബുകളുടെ ശാക്തീകരണം, മില്‍ക്ക് ഷെഡ് വികസന പദ്ധതി, ക്ഷീരസംഘങ്ങളുടെ നവീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി 1,27,74005 രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. ഈ ഇനങ്ങളില്‍ 17-18 സാമ്പത്തിക വര്‍ഷം 3,47,84505 രൂപയുടെയും 18-19 സാമ്പത്തിക വര്‍ഷത്തില്‍ 4,70,73534 രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 2019-20 കാലയളവില്‍ 3,58,18887 രൂപയുടെ പദ്ധതികളും ക്ഷീരവികസന രംഗത്ത് നടപ്പാക്കി.
ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ കൈവരിച്ചത്. ജില്ലയിലെ പ്രധാന റോഡുകളെല്ലാം ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു കഴിഞ്ഞു. ജില്ലയിലൂടെ കടന്നുപോകുന്ന എംസി റോഡ് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കി. ജില്ലയെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന ഹൈവേ ഉന്നതനിലവാരത്തില്‍ നവീകരിച്ചു. മലയോര മേഖലയുടെ ദീര്‍ഘനാളത്തെ വികസന ആവശ്യമായ പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിന് തുടക്കം കുറിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന ആനയടി – കൂടല്‍ റോഡില്‍ അഞ്ചു കിലോമീറ്റര്‍ ദൂരം ജര്‍മ്മന്‍ സാങ്കേതികവിദ്യ പരീക്ഷിച്ചു. കായംകുളം – പുനലൂര്‍ റോഡ് അറ്റകുറ്റപ്പണി നടത്തി.
ആറന്മുള നിയോജകമണ്ഡലത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവ് പാലം 13.3 കോടി രൂപയും, അടൂര്‍ നിയോജകമണ്ഡലത്തിലെ പന്തളം കുറുന്തോട്ടയം പാലം 4.2 കോടി രൂപയും നിര്‍മാണ ചെലവില്‍ പൂര്‍ത്തീകരിച്ചു. കോഴഞ്ചേരി പുതിയ പാലം 1977 ലക്ഷം രൂപയും തിരുവല്ല നിയോജകമണ്ഡലത്തിലെ പനച്ചിമൂട്ടില്‍ കടവ് പാലം 200.2 ലക്ഷം രൂപയും റാന്നി നിയോജകമണ്ഡലത്തിലെ പേരൂര്‍ച്ചാല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം 180.00 ലക്ഷം രൂപയും തിരുവല്ല നിയോജകമണ്ഡലത്തിലെ ഓട്ടാഫീസ് കടവ് പാലം 99.10 ലക്ഷം രൂപയും കാവനാല്‍ കടവ് പാലം 98.46 ലക്ഷം രൂപയും, റാന്നിയിലെ പുതിയ വലിയ പാലം 2676 ലക്ഷം രൂപയുടെയും അടൂര്‍ ടൗണിലെ ഇരട്ടപ്പാലം 10 കോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.