ഭൂമിയുടെ നെറുകൈയിലെത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയിലെ താരം. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആള് നിസാരക്കാരനല്ല. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനും ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയ്ക്കും ശേഷമാണ് ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലും ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനും ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയ്ക്കും ശേഷമാണ് ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലും ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന്‍ ഖാന്‍ ആണ് സമുദ്രനിരപ്പില്‍ നിന്ന് 6,190 മീറ്റര്‍ (20,310 അടി) ഉയരമുള്ള ഡെനാലി കൊടുമുടി ഇപ്പോള്‍ കീഴടക്കിയിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ലോക പര്‍വ്വതാരോഹണ ദൗത്യത്തിലാണ് ഹസന്‍ ഖാന്‍. ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതങ്ങളിലെല്ലാം ഇന്ത്യന്‍ ദേശീയ പാതക എത്തിക്കുകയെന്നതാണ് ഹസന്‍ ഖാന്റെ ലക്ഷ്യം. ‘ഹര്‍ ദേശ് തിരംഗ’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം, അഞ്ചുവര്‍ഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ 195 രാജ്യങ്ങളിലായിട്ടുള്ള ഉയരം കൂടിയ പര്‍വ്വതങ്ങളിലെല്ലാം കയറാനാണ് ഈ സാഹസികന്റെ ശ്രമം.