അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി മന്ത്രിയുടെ ആരോഗ്യ നില ഗുരുതരം ; അടിയന്തര ശസ്ത്രക്രിയ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഗതാഗതമന്ത്രിയായിരിക്കെ 2015ല്‍ ജോലിക്ക് കോഴവാങ്ങിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ബാലാജിയുടെ ആരോഗ്യനില ഗുരുതരം. മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയെന്നും അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ചെയ്തു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രിയെ ഇഡി മര്‍ദിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അതേസമയം തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയിരുന്നു. എതിര്‍ക്കുന്നവരോട് മോദി സര്‍ക്കാര്‍ വൈരാഗ്യം കാണിക്കുകയാണെന്നും നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷം ഭയപ്പെടില്ലെന്നും ഖര്‍ഗെ പറഞ്ഞു. അതേസമയം, തമിഴ്നാട് മന്ത്രിമാര്‍ സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭാവിപരിപാടികള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമവിദഗ്ധരുടെ യോഗം വിളിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ഡി.എം.കെയുടെ നിലപാട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...