റബര്‍ ഉല്‍പാദന സബ്‌സിഡിയായി 23.45 കോടി അനുവദിച്ച് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റബര്‍ ഉല്‍പാദന സബ്‌സിഡിയായി 23.45 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് റബര്‍ ഉല്‍പാദന സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. ഒരു കിലോയ്ക്ക് 170 രൂപയാണ് സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചത്. 140 രൂപയാണ് ഇപ്പോഴത്തെ വിപണി വില.

റബര്‍ കര്‍ഷകര്‍ അവരുടെ മേഖലയിലെ റബര്‍ സൊസൈറ്റിയിലാണ് അപേക്ഷ നല്‍കേണ്ടത്. സൊസൈറ്റി റബര്‍ ബോര്‍ഡിന് അപേക്ഷ കൈമാറും. റബര്‍ ബോര്‍ഡ് പരിശോധിച്ച് സര്‍ക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങള്‍ ഉള്ളതിനാല്‍ തുക നല്‍കാന്‍ എപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു.
അതേസമയം, റബറിന് 300 രൂപ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ തിരഞ്ഞെടുപ്പില്‍ അനുകൂല നിലപാട് എടുക്കുമെന്നായിരുന്നു തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...