ന്യൂഡൽഹി: പുതിയ വഖഫ് നിയമം സ്റ്റേ ചെയ്യണമോ എന്ന വിഷയം സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചതിനിടയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് ക്രേന്ദ സർക്കാർ. 2025 ഏപ്രിൽ എട്ടു മുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിന്റെ ചട്ടം ജൂലൈ മൂന്നിനാണ് വിജഞാപനം ചെയ്തത്. ചട്ടമനുസരിച്ച് സർക്കാറുണ്ടാക്കിയ പോർട്ടലിൽ വഖഫിന്റെ വിശദാംശങ്ങൾ ചേർക്കണം. ന്യൂനപക്ഷ മന്ത്രാലയത്തിൽ വഖഫ് ചുമതലയുള്ള കേന്ദ്ര സർക്കാറിന്റെ ജോയന്റ് സെക്രട്ടറിക്കായിരിക്കും പോർട്ടലിന്റെയും ഡേറ്റ ബേസിന്റെയും മേൽനോട്ടം നിയന്ത്രണ ചുമതല. സംസ്ഥാനങ്ങൾ ജോയന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയോഗിക്കണം. വഖഫ് സർവേ നടത്തി സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണം.
ഓരോ വഖഫ് സ്വത്തിന്റെയും അതിരുകൾ, മുതവല്ലി, മാനേജ്മെന്റ് തുടങ്ങിയ വിവരങ്ങൾ പട്ടികയിൽ വേണം. വിജ്ഞാപനം ചെയ്ത വഖഫ് സ്വത്തുക്കളുടെ പട്ടിക 90 ദിവ സത്തിനകം പോർട്ടലിലും ഡേറ്റബേസിലും അപ് ലോഡ് ചെയ്യണം. അതിനു കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കി അടുത്ത 90 ദിവസത്തിനകം അപ്ലോഡ് ചെയ്യണം. ഫോറം നാല് ഉപയോഗിച്ചാണ് വഖഫ് രജിസ്റ്റർ ചെയ്യേ ണ്ടത്. വഖഫ് നിയമത്തിന്റെ 48-ാം വകുപ്പു പ്രകാരം വഖഫ് സ്വത്തുക്കളുടെ പട്ടിക, പുതിയ വഖഫി ന്റെ രജിസ്ട്രേഷൻ, വഖഫ് രജിസ്റ്ററിന്റെ പരിപാലനവും സമർപ്പണവും, വഖഫ് മുതവല്ലിമാരുടെ അക്കൗണ്ട് പരിപാലനം, ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കൽ തുടങ്ങിയ നിർദേശങ്ങളുമുണ്ട്.