Saturday, April 26, 2025 6:53 am

ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ; നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് , സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം കൊറ്റങ്കര മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽദാന കർമ്മമാണ് ഇന്ന് നടക്കുക. ഇതിനോടൊപ്പം, ലൈഫിൽ നിർമ്മാണമാരംഭിക്കുന്ന 41,439 വീടുകളുടെ ഗുണഭോക്താക്കളുമായുള്ള കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങും ഇന്ന് നടക്കുന്നതാണ്.

ഭവനരഹിത കുടുംബങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, അതത് ഇടങ്ങളിലെ ജനപ്രതിനിധികളാണ് നിർവഹിക്കുക. ഇതുവരെ ലൈഫ് പദ്ധതിക്ക് കീഴിൽ 3.42 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഇടത് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമ്മപരിപാടി കാലയളവിലാണ് 20,073 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ്...

നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ

0
ദുബായ് : നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ. 85 ശതമാനം...

ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സെന്റ് മേരി മേജർ ബസലിക്കയിൽ

0
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. സെന്‍റ് പീറ്റേഴ്സ്...