Wednesday, May 22, 2024 1:12 am

മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ ; 50 ശതമാനം വര്‍ധന പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ‌സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 50 ശതമാനം വര്‍ധനയാണ് പരിഗണനയിലുള്ളത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് അവതരിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ജനരോഷം ഭയന്ന് മാറ്റിവച്ചു. ഇനി അടുത്ത വര്‍ഷം അവസാനമേ തദ്ദേശ തിരഞ്ഞെടുപ്പുള്ളു. ഇപ്പോള്‍ ശമ്പളം കൂട്ടിയാല്‍ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ജനം അതെല്ലാം മറന്നോളുമെന്നാണ് സര്‍ക്കാരിന് കിട്ടിയിരിക്കുന്ന ഉപദേശം.

ബില്ലിന്‍റെ കരട് വൈകാതെ തയ്യാറാകുമെന്നാണ് അറിയുന്നത്. 2018ലായിരുന്നു അവസാനം സാമാജികരുടെ ശമ്പളം കൂട്ടിയത്. അന്ന് മന്ത്രിമാരുടെ ശമ്പളം 55012ല്‍ നിന്ന് 97429 രൂപയാക്കി. എം.എല്‍.എമാരുടെ ശമ്പളവും ആനുകൂല്യവും 39500ല്‍ നിന്ന് 70000 രൂപയുമാക്കി. മന്ത്രിമാര്‍ക്ക് ശമ്പളത്തിന് പുറമെ കിലോമീറ്റര്‍ കണക്കിന് പരിധിയില്ലാത്ത യാത്രാബത്തയുമുണ്ട്. മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും വീടുവയ്ക്കാനും വാഹനം വാങ്ങാനും പലിശരഹിത വായ്പ, രോഗംവന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തുള്‍പ്പടെ ചികിത്സയും എല്ലാമുണ്ട്. എന്നാല്‍ മന്ത്രിമാര്‍ക്ക് അവരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെക്കാള്‍ ശമ്പളം കുറവാണെന്നാണ് ശമ്പളവര്‍ധനയെ ന്യായീകരിക്കുന്നവരുടെ വാദം.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവും വാറ്റു ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

0
കാസർഗോഡ്: സംസ്ഥാനത്ത് വിത്യസ്ഥ ജില്ലകിളിൽ നടന്ന റെയ്ഡിൽ കഞ്ചാവും വാറ്റു ചാരായവുമായി...

സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ...

സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

0
തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന്...

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു, 325 ഇടങ്ങളിൽ ലൈൻ...

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും...