സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങളുടെ വേദിയായി കേരളം മാറി : മന്ത്രി ജി.ആര്‍ അനില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സമാനതകളില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങളുടെ വേദിയായി കേരളം മാറിയെന്നു ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കോന്നി കെഎസ്ആര്‍ടിസി മൈതാനത്ത് നടന്ന കോന്നി മണ്ഡലം നവകേരള സദസ്സില്‍ ജനങ്ങളോടു സംവദിക്കുകയായിരുന്നു മന്ത്രി. നാടിന്റെ മുഖച്ഛായ മാറുന്ന തരത്തിലാണ് എല്ലാ മണ്ഡലങ്ങളിലും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ, നാടിന്റെ ആവശ്യം അറിഞ്ഞുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ മുന്‍പുണ്ടായിരുന്ന വികസനമുരടിപ്പിന് അറുതി വരുത്തിക്കൊണ്ട് മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോന്നി നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന മലയോരഹൈവേയുടെയും ദേശീയപാതയുടെയും വികസനം, തീരദേശ ഹൈവേയുടെയും ജലപാതയുടെയും പ്രവര്‍ത്തനം എന്നവയ്ക്കായി സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി വിവിധ മേഖലകളില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് കഴിഞ്ഞു. പല മേഖലകളിലും ലോകത്തെ വികസിത രാജ്യങ്ങളോടു കിടപിടിക്കുന്ന തരത്തിലേക്ക് മാറാന്‍ കേരളത്തിന് കഴിഞ്ഞത് ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ ശ്രമഫലമായിട്ടാണെന്നും മന്ത്രി പറഞ്ഞു. നവകേരളയാത്രയും ലക്ഷങ്ങള്‍ പങ്കെടുത്ത നവകേരള സദസ്സും കേരളത്തിന് പുതിയ അനുഭവമാണ്. സര്‍ക്കാരും ജനപ്രതിനിധികളും ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യുന്ന വേദിയാണിത്.

സാമൂഹിക ക്ഷേമപെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി. 64 ലക്ഷത്തോളം ആളുകള്‍ക്ക് സാമൂഹിക ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. റവന്യു വകുപ്പ് കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം കൊടുത്ത് കഴിഞ്ഞു. ഏഴു ലക്ഷത്തോളം കുടുംബങ്ങള്‍ ലൈഫ് പദ്ധതിയില്‍ സഹായം തേടി വന്നപ്പോള്‍ 3,56,108 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് പൂര്‍ത്തിയാക്കി നല്‍കാന്‍ കഴിഞ്ഞു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ആകെ 4,81,000 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാകും. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയ 57,400 ഓളം കോടി രൂപ മാത്രം ഉണ്ടായിരുന്നെങ്കില്‍ അപേക്ഷിച്ച ഏഴു ലക്ഷത്തോളം പേര്‍ക്കും ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...