Friday, July 4, 2025 6:41 pm

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും : മരം വീണ് ആറുവയസ്സുകാരി മരിച്ചു , വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുത കമ്പികളിലും മരം വീണു. ഇതുമൂലം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി. വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.

കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈന്‍ പൊട്ടിവീണ്  പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ആശുത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയില്‍ കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകിയതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്. കാറ്റിന്റെ ശക്തിയില്‍ കണ്ണൂര്‍ സിറ്റിയിലെ കടകളുടെ ഓടുകളും മേല്‍ക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി.

ഒരേസമയം നിരവധി ഫോണ്‍വിളികളാണ് കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തിലേക്ക് വന്നത്. ഇവിടെയുണ്ടായിരുന്ന നാല് യൂണിറ്റ് വാഹനങ്ങളും പലയിടങ്ങളിലായി പാഞ്ഞെത്തിയാണ് പ്രശ്‌നപരിഹാരത്തിനായി പ്രയത്‌നിച്ചത്. പോലീസുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും അപകടമൊഴിവാക്കാനായുള്ള  ഓട്ടത്തിലായിരുന്നു. കാസര്‍കോട് ചെറുവത്തൂര്‍, ബന്തടുക്ക തൃക്കരിപ്പൂര്‍, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ

0
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ....

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ്....

കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഇരട്ടിവില ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം : കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില...

ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

0
തിരുവനന്തപുരം : ചെല്ലാനം കണ്ണമ്മാലിയിൽ ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമാണം പൂർത്തീകരിക്കുമെന്ന്...