ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് പഠനത്തിന് അവസമൊരുക്കി കേരള ഹൈക്കോടതി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. നമ്മള്‍ അവരെ പരിഷ്‌കരിക്കുന്നതാണ് പുതിയ രീതിയെന്നും കോടതി ചൂണ്ടികാണിച്ചു. നിയമത്തിന് അപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ കൂടി ചേര്‍ത്തുപിടിക്കുന്ന നീതിപീഠമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരള ഹൈകോടതിയില്‍ കണ്ടത്. അമിത ലഹരി ഉപയോഗത്തിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന യുവാവ് ലഹരി കേസില്‍ വീണ്ടും പ്രതിയാകുന്നു. പിന്നാലെ ചികിത്സ മുടങ്ങിയത് ചൂണ്ടികാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതി ഇടപ്പെട്ട് യുവാവിനെ സര്‍ക്കാര്‍ ഡി – അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്ക് ഇടയില്‍ യുവാവിനോട് കോടതി സംസാരിച്ച ഘട്ടത്തില്‍ ഐടിഐയില്‍ പഠിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. ഇതോടെ ആലുവയില്‍ പഠിക്കാന്‍ അവസരം ഒരുങ്ങി. എന്നാല്‍ പ്രേവശനത്തിനുള്ള ദിവസം കഴിഞ്ഞതിനാല്‍ വീണ്ടും ആശയക്കുഴപ്പങ്ങളുണ്ടായി. വീണ്ടും കോടതി ഇടപെട്ടു. കോടതി പറഞ്ഞത് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്ക് നിര്‍ദേശം നല്‍കി. പഠനത്തിനുള്ള 91000, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി കൈമാറി. ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് എത്തിയ നിമിഷം. ലഹരിയ്ക്ക് അടിമയായ വരെ തിരിച്ചുകൊണ്ടുവരാന്‍ സിസ്റ്റം അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞവസാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...