കൊച്ചി : വാളയാറിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി. ഇതില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ സർക്കാരിന് കോടതിയുടെ നിർദേശം. വാളയാറില്‍ ഇതുവരെ വന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാനാവു എന്ന നിലപാട് മാറ്റാനാവില്ലെന്ന് സര്‍ക്കാർ കോടതിയില്‍ വിശദമാക്കി. ഇല്ലെങ്കിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സജ്ജീകരണങ്ങൾ കൂടി കണക്കിൽ എടുത്താണ് പാസ് നൽകുന്നത്. എൻട്രി പോയിന്റുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പാസ് ഇല്ലാതെ വരുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. വാളയാറിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ സഹായം തമിഴ്നാട് സർക്കാർ നൽകിയിട്ടുണ്ട്. മറ്റു അതിർത്തികളിൽ ആളുകൾ കുടുങ്ങി കിടക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും പ്രായമായവരും ഗര്‍ഭിണികളും അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ വാദിച്ചു. മനുഷ്യത്വപരമായ സമീപനമല്ല ഉള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കൊണ്ടുവരാൻ സർക്കാർ കാര്യമായൊന്നും ചെയ്തില്ലെന്നും ഹർജിക്കാര്‍ കോടതിയില്‍ പറഞ്ഞു.