വാളയാറിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാളയാറിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി. ഇതില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ സർക്കാരിന് കോടതിയുടെ നിർദേശം. വാളയാറില്‍ ഇതുവരെ വന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാനാവു എന്ന നിലപാട് മാറ്റാനാവില്ലെന്ന് സര്‍ക്കാർ കോടതിയില്‍ വിശദമാക്കി. ഇല്ലെങ്കിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സജ്ജീകരണങ്ങൾ കൂടി കണക്കിൽ എടുത്താണ് പാസ് നൽകുന്നത്. എൻട്രി പോയിന്റുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പാസ് ഇല്ലാതെ വരുന്നവരുടെ എണ്ണം കുത്തനെ വർധിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. വാളയാറിൽ കുടുങ്ങി കിടക്കുന്നവർക്ക് ആവശ്യമായ സഹായം തമിഴ്നാട് സർക്കാർ നൽകിയിട്ടുണ്ട്. മറ്റു അതിർത്തികളിൽ ആളുകൾ കുടുങ്ങി കിടക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളും പ്രായമായവരും ഗര്‍ഭിണികളും അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ വാദിച്ചു. മനുഷ്യത്വപരമായ സമീപനമല്ല ഉള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെ കൊണ്ടുവരാൻ സർക്കാർ കാര്യമായൊന്നും ചെയ്തില്ലെന്നും ഹർജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...