പത്തനംതിട്ട : കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ മൈലപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 2021 – 22 വര്‍ഷത്തെ അംഗത്വ വിതരണവും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അനുമോദനവും യോഗത്തില്‍ നടത്തി. കെ ഐ എഫ് ഇ യു എ ജില്ലാ പ്രസിഡണ്ട് കൃഷ്ണകുമാര്‍ ടി കെ അധ്യക്ഷത വഹിച്ചു. വി ആര്‍ മുരളീധരന്‍ പിള്ള, ഡി കൃഷ്ണന്‍കുട്ടി, പ്രദീപ് മറൂര്‍ , യശോധരന്‍ സി സി എന്നിവര്‍ പ്രസംഗിച്ചു.
കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി
RECENT NEWS
Advertisment