പത്തനംതിട്ട : ശുചിത്വബോധമുള്ള സമൂഹമാണ് കേരളത്തിലുള്ളതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. നിര്‍മലഗ്രാമം, നിര്‍മലനഗരം, നിര്‍മലജില്ല സമ്പൂര്‍ണശുചിത്വ പരിപാടി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം ഘട്ടം പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനസമ്മേളനം ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി. മാലിന്യ മുക്തനവകേരളം വേഗത്തില്‍ യാഥാര്‍ത്ഥ്യമാകും. നാടിനേയും വ്യക്തി ജീവിതത്തേയും മാലിന്യ മുക്തമാക്കുന്നതിന്റെ പുതിയ തുടക്കമാണ് ആദ്യഘട്ട പൂര്‍ത്തീകരണം. ശുചീകരണ പ്രവര്‍ത്തനം ശക്തമായി മുന്‍പോട്ടു കൊണ്ടു പോകേണ്ടത് അത്യാവശ്യമാണ്. ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഓമല്ലൂര്‍, ചെന്നീര്‍ക്കര, ചെറുകോല്‍, നാരങ്ങാനം, ഇലന്തൂര്‍ , മല്ലപ്പുഴശേരി, കോഴഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും എം പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏറ്റവും അധികം യൂസര്‍ ഫീ പിരിച്ച ഗ്രാമപഞ്ചായത്തിനേയും ഏറ്റവും മികച്ച ഹരിത കര്‍മസേനയേയും ചടങ്ങില്‍ ആദരിച്ചു. ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് നൂറു ശതമാനം പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്തുകളേയും ഏറ്റവും വലിയ എം സി എഫ് ഉള്ള ഗ്രാമപഞ്ചായത്തിനേയും ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയ ഗ്രാമപഞ്ചായത്തിനെയും പൊതുസ്ഥലം ചെടികള്‍ വച്ചു മനോഹരമാക്കിയ ഗ്രാമപഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ ഷിബു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാറാ തോമസ്, ജോര്‍ജ് എബ്രഹാം, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഉഷാകുമാരി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.