വിദ്വേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പഹല്‍ഗാം ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കശ്മീരികളെയും ന്യൂനപക്ഷ സമൂഹത്തെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു. ഭീകര സംഘടനയ്‌ക്കെതിരെ കശ്മീരികൾ ഒരേ സ്വരത്തിൽ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതെങ്ങനെയെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. വിദ്വേഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തീവ്രവാദികളുടെ അജണ്ടയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം വിദ്വേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം പിബി അറിയിച്ചു.

ഭീകരതയ്‌ക്കെതിരെ രാജ്യമാകെ ഒന്നിച്ച്‌ നിൽക്കുമ്പോഴാണ്‌ ജമ്മു കശ്‌മീരിൽനിന്നുള്ള വിദ്യാർഥികളെയും വ്യാപാരികളെയും ഉത്തരാണ്ഡ്‌, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങി സംസ്ഥാനങ്ങളിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്‌. ഡറാഡൂണിൽ വർഗീയ സംഘടനയുടെ ഭീഷണിയും അന്ത്യശാസനവും കാരണം കശ്‌മീരി വിദ്യാർഥികൾക്ക്‌ വീട്‌ വിട്ട്‌ പോകേണ്ടിവന്നു. കശ്‌മീരികൾക്കും ന്യൂനപക്ഷസമുദായത്തിനും എതിരായി സമൂഹമാധ്യമങ്ങൾ വഴി കുപ്രചാരണവും നടക്കുന്നു. ഭീകരസംഘടനയെ തള്ളിപ്പറഞ്ഞും പ്രതിഷേധിച്ചും അപലപിച്ചും കശ്‌മീരികൾ ഒരേ സ്വരത്തിൽ രംഗത്തുവന്നത്‌ രാജ്യം കണ്ടതാണ്‌. ഭീകരരുടെ അജൻഡയെ സഹായിക്കാനേ കുപ്രചാരണങ്ങൾ ‌വഴിയൊരുക്കൂ. വിനാശകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരോട്‌ ദാക്ഷിണ്യം കാണിക്കരുത്‌ എന്ന് പിബി പ്രസ്‌താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...