തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം ഒന്നാമതാണെന്ന് ഗവർണർ പറഞ്ഞു. കേരള സർവകലാശാല ബജറ്റ് സെഷൻ സെനറ്റ് യോഗത്തിൽ ആണ് ഗവർണറുടെ പ്രതികരണം. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിൽ. എല്ലായിടത്തും സഞ്ചരിച്ചിട്ടുള്ള ആളെന്ന നിലയിൽ തനിക്കത് പറയാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേരളം കൈവരിച്ചത് വലിയ പുരോഗതിയാണ്. ചാൻസിലർ എന്ന നിലയിൽ ആ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.
ഇത്ര അധികം വിദ്യാഭ്യാസമുള്ള നിങ്ങളോട് ബിരുദം മാത്രമുള്ള ഞാൻ എങ്ങനെ സംസാരിക്കും. ചാൻസലർ യൂണിവേഴ്സിറ്റി വികസനത്തിന് പ്രധാന റോൾ വഹിക്കുന്ന ആൾ ആണ്. സാധാരണ ചാൻസലർക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ല. എത്ര സെനറ്റ് യോഗങ്ങൾ സംഘടിപ്പിച്ചുവെന്ന ഗവർണറുടെ ചോദ്യത്തിന് ഇതുവരെ ഒരു യോഗവും ചേർന്നിട്ടില്ലെന്നു അംഗങ്ങൾ പറഞ്ഞു. നമുക്ക് അത് തിരുത്താമെന്നു ഗവർണർ പറഞ്ഞു. യോഗങ്ങൾ തുടർച്ചയായി ചേരണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.