പത്തനംതിട്ട : കേരള ജനവേദി ഏർപ്പെടുത്തിയ കാരുണ്യാ പുരസ്ക്കാരത്തിനു മുന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ്സ് എം.ആർ ഹരിഹരൻ നായരെയും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനനെയും പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.ആർ അശോക് കുമാറിനെയും കേരള ജന വേദി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
നിതിന്യായ രംഗത്ത് 34 വർഷം നൽകിയ മികച്ച സേവനമാണ് ജസ്റ്റീസ്സ് എം.ആർ. ഹരിഹരൻ നായരെ അവാർഡിനു അർഹനാക്കിയത്. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാനായതിനു ശേഷം വികലാംഗ ക്ഷേമ രംഗത്ത് നടത്തിയ പ്രവർത്തനത്തിനാണ് പരശുവയ്ക്കൽ മോഹനന് അവാർഡ്. സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനു വേണ്ടി നടത്തിവരുന്ന പ്രവർത്തനത്തിനാണ് കെ.ആർ.അശോക് കുമാറിനെ അവാർഡിനു പരിഗണിച്ചത്. ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
കേരള ജന വേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ലൈലാബീവി, വൈസ് പ്രസിഡന്റ് പൊന്നമ്മ മലയാലപ്പുഴ, ഇന്ദിരാ കൊടുമൺ, ആമീനാ ബീവി, സുനിൽ തോമസ് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.