കേരള ജനവേദിയുടെ കാരുണ്യാ പുരസ്ക്കാരം ജസ്റ്റീസ്സ് എം.ആർ.ഹരിഹരൻ നായര്‍, പരശുവയ്ക്കൽ മോഹനന്‍, കെ ആർ .അശോക് കുമാര്‍ എന്നിവര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ജനവേദി ഏർപ്പെടുത്തിയ കാരുണ്യാ പുരസ്ക്കാരത്തിനു മുന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ്സ് എം.ആർ ഹരിഹരൻ നായരെയും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനനെയും പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.ആർ അശോക് കുമാറിനെയും കേരള ജന വേദി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.

നിതിന്യായ രംഗത്ത് 34 വർഷം നൽകിയ മികച്ച സേവനമാണ് ജസ്റ്റീസ്സ് എം.ആർ. ഹരിഹരൻ നായരെ അവാർഡിനു അർഹനാക്കിയത്. വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാനായതിനു ശേഷം വികലാംഗ ക്ഷേമ രംഗത്ത് നടത്തിയ പ്രവർത്തനത്തിനാണ് പരശുവയ്ക്കൽ മോഹനന് അവാർഡ്. സാധാരണക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനു വേണ്ടി നടത്തിവരുന്ന പ്രവർത്തനത്തിനാണ് കെ.ആർ.അശോക് കുമാറിനെ അവാർഡിനു പരിഗണിച്ചത്. ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.

കേരള ജന വേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ലൈലാബീവി, വൈസ് പ്രസിഡന്റ് പൊന്നമ്മ മലയാലപ്പുഴ,  ഇന്ദിരാ കൊടുമൺ, ആമീനാ ബീവി, സുനിൽ തോമസ് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...