തിരുവനന്തപുരം : സംസ്ഥാനത്ത് പതിനൊന്നാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ഘട്ടങ്ങളിലായി ചേര്‍ന്ന സഭാ സമ്മേളനത്തിന്റെ അവസാന ദിനം ഭൂപതിവ് നിയമഭേദഗതി നിയമമാകും. 1964ലെ ഭൂപതിവ് നിയമത്തിന്റെ നാലാം വകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വക മാറ്റിയവര്‍ക്ക് ക്രമവല്‍ക്കരിച്ച് നല്‍കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. നെല്‍ സംഭരണത്തിലെ കുടിശ്ശിക അടക്കമുള്ള കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കും. ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് ആയി വിഷയം അവതരിപ്പിക്കാനാണ് ധാരണ. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് ഘട്ടങ്ങളിലായി സഭ ചേര്‍ന്നത്. രണ്ടാംഘട്ടം ആരംഭിച്ചതിന് ശേഷം പ്രതിപക്ഷം നല്‍കിയ രണ്ട് അടിയന്തരപ്രമേയ നോട്ടീസുകളില്‍ സഭനിര്‍ത്തിവെച്ചുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നു.
സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിന്മേല്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയായിരുന്നു ആദ്യം സഭനിർത്തിവെച്ച് ചർച്ച ചെയ്തത്. ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്നും സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്‍, കെകെ രമ എന്നിവര്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭരണപക്ഷത്ത് നിന്ന് കെടി ജലീല്‍, പി ബാലചന്ദ്രൻ, പിപി ചിത്തരഞ്ജൻ, എം നൗഷാദ്, കെവി സുമേഷ് എന്നിവരാണ് സംസാരിച്ചത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേലും സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം അടിയന്തര പ്രമേയം സഭ തള്ളുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033