കേരളത്തിലെ കോവിഡ് വ്യാപനം ഭീഷണി ; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാൻ സംസ്ഥാനം നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുചെയ്തു.

സമർത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണിൽ ഊന്നൽ നൽകേണ്ടതുണ്ട്. പ്രതിദിന കോവിഡ് കേസുകൾ ഉയരുമ്പോഴും കേരളം കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല. അതിന്റെ ആഘാതം അയൽ സംസ്ഥാനങ്ങൾ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടി റിപ്പോർട്ട് ചെയ്തു.

ജില്ലാതലത്തിൽ മാത്രമല്ല രോഗബാധയുള്ള പ്രേദശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികൾ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തിൽ കോവിഡ് രോഗികൾ വീടുകളിൽ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാൻ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കണ്ടെയിൻമെന്റ് സോണുകളിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. കേരളത്തിൽ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയിൽ തുടരുകയാണ്. ഇത് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടക ഇതിനോടകം ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...