Monday, May 20, 2024 1:33 am

ദിനം പ്രതി ആയിരത്തിന് മുകളില്‍ രോഗികൾ ; ലോക്ക്ഡൗൺ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദിനംപ്രതി ആയിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം ഇന്ന്. ഏറ്റവും കടുത്ത രോഗവ്യാപനം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണും മറ്റിടങ്ങളില്‍ കര്‍ഫ്യൂവുമാണ് പരിഗണനയില്‍. ലോക്ക്ഡൗൺ വേണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും വിദഗ്ധസമിതി ഇതിനോട് യോജിച്ചിട്ടില്ല.

ഓരോ ദിവസവും പുതിയ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ നില്‍ക്കുന്നു. ക്ലസ്റ്ററുകളുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സ്ഥിതി അതീവ ഗൗരവമായി തുടരുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍വേണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സര്‍ക്കാരിന്‍റെ തന്നെ വിദഗ്ധസമിതി ഇതിനോട് പൂര്‍ണമായി യോജിച്ചിട്ടില്ല. എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താവും തീരുമാനം. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം തിങ്കളാഴ്ചചേരുന്ന മന്ത്രിസഭാ യോഗം ഗൗരവമായി പരിഗണിക്കും.

എല്ലാ സ്ഥാപനങ്ങളും വ്യവസായ, വാണിജ്യസ്ഥാപനങ്ങളും നിരന്തരമായി പൂട്ടാനാവില്ല. തൊഴില്‍മേഖലകള്‍ എന്നും അടച്ചിടാനുമാവില്ല. അതിനാല്‍ ഏറ്റവും കൂടുതല്‍ രോഗം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണാകാം. മറ്റ് പ്രദേശങ്ങളില്‍ സ്ഥാപനങ്ങള്‍ നിയന്ത്രിതമായി തുറന്നുകൊണ്ട് കര്‍ഫ്യൂ കൊണ്ടുവരാം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അപ്പോള്‍ പോലീസിന് ആളുകളുടെ കൂട്ടം കൂടലും അനാവശ്യയാത്രകളും തടയാനാവും. എന്നാല്‍ പോലീസിനെ ഉപയോഗിച്ച് അടച്ചിടല്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാവും എന്ന ചോദ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...