കൊച്ചി : മലയാളി മാധ്യമപ്രവർത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നൽകും. 2022ൽ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയിൽ വന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ചതും മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നൽകുക. ഗ്രന്ഥകർത്താവിനോ സുഹൃത്തുക്കൾക്കോ സംഘടനകൾക്കോ പ്രസാധകർക്കോ വായനക്കാർക്കോ പുസ്തകങ്ങളുടെ പേരുകൾ നിർദേശിക്കാം. അഞ്ചുപേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് ചുരുക്കപ്പട്ടിക തയാറാക്കുക. ഇതിൽ നിന്ന് മൂന്നുപേരുടെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായ കൃതി നിർണയിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.