കൈ​ക്കൂ​ലി വാ​ങ്ങി​ ബൈക്കിൽ പോകവേ വില്ലേജ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​വ​റ​ട്ടി : കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ണ​വു​മാ​യി ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന വി​ല്ലേ​ജ് അ​സി​സ്റ്റന്‍റ് വിജിലൻസ് പിടിയിൽ. വെ​ങ്കി​ട​ങ്ങ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ജി​കു​മാ​റി​നെ​യാ​ണ് ഡി​വൈ.​എ​സ്.​പി ജീ​ൻ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വി​ജി​ല​ൻ​സ് സം​ഘം ജീ​പ്പി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടുകയായിരുന്നു. അ​ജി​കു​മാ​ർ ആ​ർ.​ഒ.​ആ​ർ രേ​ഖ​ക്കാ​യി ഓ​ഫീസി​ലെ​ത്തി​യ വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി സു​നീ​ഷി​ൽ ​നി​ന്ന് 3000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ 2000 നേ​ര​ത്തെ വാ​ങ്ങി. ബാ​ക്കി ആ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​ത് യു​വാ​വ് വി​ജി​ല​ൻ​സി​നെ അ​റി​യിക്കുകയായിരുന്നു. തുടർന്ന് വി​ജി​ല​ൻ​സ് ഫി​നോ​ഫ്ത്ത​ലി​ൻ പു​ര​ട്ടി​യ നോ​ട്ട് യു​വാ​വി​ന് ന​ൽ​കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30-ന് ​പു​റ​ത്തി​റ​ങ്ങി​യ അ​ജി​കു​മാ​റി​ന് ഈ ​പ​ണം ന​ൽ​കി.

ഇ​തു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ർ​ന്ന് എ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം വെ​ങ്കി​ട​ങ്ങ് സെ​ന്‍റ​റി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇത് ​കൂ​ടാ​തെ അ​ജി​കു​മാ​റി​ന്‍റെ പ​ക്ക​ൽ നി​ന്ന് അ​യ്യാ​യി​ര​ത്തി​ൽ അ​ധി​കം രൂ​പ ക​ണ്ടെ​ടു​ത്ത​താ​യി വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. രാ​വി​ലെ മു​ത​ൽ അ​ജി​കു​മാ​ർ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...