പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാതെ പത്തനംതിട്ട നഗരസഭ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വന്നുപോകുന്ന സ്റ്റാന്റില്‍ നായകളെ ഭയന്നാണ് ആളുകള്‍ നില്‍ക്കുന്നത്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്കടിയിലാണ് നായകള്‍ കയറിക്കിടക്കുന്നത്. ഇതറിയാതെ യാത്രക്കാര്‍ ഇരിപ്പിടങ്ങളില്‍ ഇരുന്നാല്‍ കടിയേല്‍ക്കുമെന്നുറപ്പാണ്. ബസ് സ്റ്റാന്റിലും പരിസരത്തും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് നായകളുടെ ശല്യം വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. രാത്രിയിലും പുലര്‍ച്ചെയും ആളുകള്‍ ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണ്.

തെരുവ് നായകള്‍ക്ക് അനധികൃതമായി ഭക്ഷണം നല്‍കുന്ന ചില ആളുകളാണ് നായ ശല്യം വര്‍ധിക്കാന്‍ മറ്റൊരു കാരണം. ബസ് സ്റ്റാന്റിന് പുറത്ത് വാഹനങ്ങളില്‍ എത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ – മാംസാവശിഷ്ടങ്ങളും നായകള്‍ക്ക് പതിവായി നല്‍കുന്നത് തെരുവ് നായകളുടെ ശല്യം പതിന്‍മടങ്ങ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇത്തരക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പത്തനംതിട്ട നഗരസഭ തയ്യാറായിട്ടില്ല. നഗരസഭ ടൗണ്‍ സ്ക്വയര്‍, കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ, ചന്ത എന്നിവിടങ്ങളില്‍ എല്ലാം തെരുവ് നായ ശല്യം അതിരൂക്ഷമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...