വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍ വരെ ഓടയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാത്തത്‌ വെള്ളക്കെട്ടിന് കാരണമാകുന്നതായി പരാതി. ഏറെ കാലങ്ങളായി ഈ ഭാഗത്ത് ഓടയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ട്. അതിനാല്‍ ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം നിറയുന്നത് പതിവാണ്. പറക്കോട് അമൃത ബോയ്സ് സ്കൂളിന് സമീപത്തും വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ട്. നാട്ടുകാര്‍ പരാതി പറയുമ്പോള്‍ അടൂര്‍ നഗരസഭയുടെ തൊഴിലാളികളെത്തി ചെറിയ ചാലുകള്‍ വെട്ടി വെള്ളക്കെട്ടിന് താത്കാലിക പരിഹാരം കണ്ട് തിരികെ പോകും.

മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് പൂര്‍വ്വാധികം ശക്തിയായി രൂപപ്പെടുകയും ചെയ്യും. ഓടയില്‍ കാലങ്ങളായി അടിഞ്ഞു കൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാതെ ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാരും സമീപത്തെ വ്യാപാരികളും പറയുന്നത്. പൊതുമരാമത്ത് വകുപ്പിനും അടൂര്‍ നഗരസഭക്കും നിരവധി പരാതികള്‍ നാട്ടുകാര്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. എന്നിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തില്‍ ചവിട്ടിയാണ് സ്കൂള്‍ കുട്ടികളും നാട്ടുകാരും നടക്കുന്നത്. ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായി തീരുമെന്നും ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...