കൊച്ചി : കേരളത്തിന്റെ കടിഞ്ഞാണ്‍ ഇത്തവണയും കണ്ണൂരില്‍ തന്നെ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇക്കുറി ഭരണത്തിന് ചുക്കാന്‍ പിടിക്കും. സ്ഥാനാര്‍ഥി നിര്‍ണയം തൊട്ട് മന്ത്രിസഭയിലേക്കുള്ള പുതുമുഖങ്ങളെ തീരുമാനിച്ചതുവരെ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍. കൂടാതെ ഇവര്‍ക്കൊപ്പം തളിപ്പറമ്പില്‍ നിന്നു നിയമസഭയിലെത്തിയ പിണറായിയുടെ വിശ്വസ്തന് എം.വി. ഗോവിന്ദനും കൂടെയുണ്ട്.
ശൈലജയെ മന്ത്രി സ്ഥാനത്ത് പരിഗണിക്കുന്നതില്‍ ഇവരുടെ പിന്തുണയില്ലായിരുന്നു. കണ്ണൂരില്‍ നിന്നു പി.ജയരാജനും എം.വി.ജയരാജനും മാത്രമാണ് ശൈലജ മന്ത്രിയാകുന്നതില്‍ പിന്തുണച്ചത്. കഴിഞ്ഞ പിണറായി വിജയന് മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്ന് ഇ.പി. ജയരാജന്, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്, എ.കെ.ശശീന്ദ്രന് എന്നിവര്‍ മന്ത്രിസഭയിലെത്തിയിരുന്നു. പ്രമുഖ വകുപ്പുകളായിരുന്നു ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. പിണറായി-ഇ.പി-ഷൈലജ ടീമിന്റെ നേതൃത്വത്തിലായിരുന്നു ഭരണം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും കെ.ടി. ജലീലിന്റെ വൈകിയുള്ള രാജി സംബന്ധിച്ചു തീരുമാനത്തിലും കോടിയേരിയുടെ പ്രാധിനിത്യം ഏറെ മുന്നിലായിരുന്നു.