തിരുവല്ല : റവന്യൂ ടവറിലെ തകരാർ അടിയന്തിരമായി പരിഹരിച്ച് ലിഫ്റ്റ് പ്രവർത്തന ക്ഷമമാക്കണമെന്നും ശുചി മുറി സംവിധാനം ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ റവന്യു ടവറിൽ പ്രകടനം നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ സെക്രട്ടറി ബി സജീഷ്, പ്രസിഡന്റ് കെ എം ഷാനവാസ് എന്നിവർ സംസാരിച്ചു. സർക്കാർ ഓഫീസുകളും കോടതികളുമുള്ള റവന്യു ടവറിൽ നിരവധി ആളുകളാണ് വരുന്നത്. നാലാം നിലയിലാണ് താലൂക്കാഫീസ്, സപ്ലെ ആഫീസ്, വ്യവസായ ആഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത്.
മൂന്നാം നിലയിൽ ആർടിഒ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നു. ലിഫ്റ്റുകളുടെ തകരാർ തുടങ്ങിയിട്ട് 4 മാസത്തിലേറെയായി. ഇക്കാലത്തിനിടയിൽ ഏതാനും ദിവസം ലിഫ്റ്റുകൾ പ്രവർത്തിച്ചെങ്കിലും വീണ്ടും തകരാറിലായി. രണ്ട് തവണ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തിറക്കിയത്. അംഗ പരിമിതരും, ആരോഗ്യപരമായി അവശത അനുഭവിക്കുന്ന ജീവനക്കാർ അടക്കം ഉള്ളവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ലിഫ്റ്റിന്റെ തകരാർ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033