പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്ക് കൂട്ടി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്ക് 200 ശതമാനം കൂട്ടി റെയില്‍വേയുടെ പകല്‍ക്കൊള്ള. കോവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകളെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റിയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കോവിഡിന് ശേഷം നിരക്കുവര്‍ധന പിന്‍വലിക്കുമെന്ന റെയില്‍വേയുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പത്ത് രൂപയായിരുന്നു. എന്നാൽ പാസഞ്ചര്‍ ട്രെയിനുകളെ എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്ത് റെയിൽവേ, ടിക്കറ്റ് നിരക്കും കൂട്ടി. മിനിമം ചാര്‍ജ് പത്തില്‍ നിന്ന് നേരെ മുപ്പത് രൂപയിലേക്ക് കൂട്ടി. ടിക്കറ്റ് നിരക്ക് വർധന 200 ശതമാനം. ഹ്രസ്വദൂര യാത്രകള്‍ക്ക് ബസ് ടിക്കറ്റിനേക്കാള്‍ നിരക്ക് നല്‍കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ യാത്രക്കാർ.

റിപാസഞ്ചര്‍ ട്രെയിനുകളായിരുന്ന തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു, കോയമ്പത്തൂര്‍-മംഗലൂരു ഫാസ്റ്റ് പാസഞ്ചര്‍, പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങി നിരവധി ട്രെയിനുകൾ ഇപ്പോൾ ഓടുന്നത് എക്സ്പ്രസ്സ് ട്രെയിനുകളായാണ്. കോവിഡ് കാലത്തെ വരുമാനക്കുറവ് കാണിച്ചാണ് പാസഞ്ചര്‍ ട്രെയിന്‍ എക്സ്പ്രസ് ആക്കിമാറ്റി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാന്‍ റെയില്‍വേ കാരണമായി പറഞ്ഞിത്. കോവിഡ് പ്രതിസന്ധി മാറി രണ്ട് വര്‍ഷമാകുമ്പോഴും ഈ പിടിച്ചുപറി നിര്‍ത്താന്‍ റെയില്‍‌വേ തയ്യാറായിട്ടില്ല. ദുരിതമനുഭവിക്കുന്നത് തുച്ഛവരുമാനക്കാരായ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...