തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും. സമ്മേളന കലണ്ടര്‍ പ്രകാരം സഭ 10 ദിവസത്തേക്ക് സമ്മേളിക്കുകയും സെപ്റ്റംബര്‍ രണ്ടിന് പിരിയുകയും ചെയ്യും.നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകളും മറ്റ് അവശ്യ ബില്ലുകളും പരിഗണിക്കാന്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പ്രത്യേക സമ്മേളനം വിളിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്. നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ അസാധാരണ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനാണ് അടിയന്തിരമായി യോഗം ചേരുന്നത്.
1) 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 04-ാംനം. ഓര്‍ഡിനന്‍സ്) 2) 2022-ലെ കേരള തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് ഓര്‍ഡിനന്‍സ് (2022ലെ 05-ാംനം. ഓര്‍ഡിനന്‍സ്) 3) 2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 06-ാംനം. ഓര്‍ഡിനന്‍സ്)4) ദി കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ് (2022ലെ 07-ാംനം. ഓര്‍ഡിനന്‍സ്) 5) ദി കേരള ലോകായുക്ത (അമെന്റ്മെന്റ് ) ഓര്‍ഡിനന്‍സ്, 2022 (2022ലെ 08-ാംനം. ഓര്‍ഡിനന്‍സ്) 6) 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 09-ാംനം. ഓര്‍ഡിനന്‍സ്)
7) 2022ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ഓര്‍ഡിനന്‍സ് (2022ലെ 10-ാംനം. ഓര്‍ഡിനന്‍സ്) 8) 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ് (2022ലെ 11-ാംനം. ഓര്‍ഡിനന്‍സ്) 9) ദി കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, 2022 (2022ലെ 12-ാംനം. ഓര്‍ഡിനന്‍സ്) 10) ദി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്ബനീസ്) അമെന്റ്മെന്റ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 13-ാംനം. ഓര്‍ഡിനന്‍സ്) 11) ദി കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്റ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ്, 2022 (2022ലെ 14-ാംനം. ഓര്‍ഡിനന്‍സ്) എന്നിവയാണ് പുനഃപ്രഖ്യാപനം നടത്തുവാന്‍ കഴിയാത്തതുമൂലം റദ്ദായിപ്പോയത്.